മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ നല്‍കി
മാനന്തവാടി അമൃതവിദ്യാലയത്തിന്റെ ഈ വര്‍ഷത്തെ എല്‍.കെ.ജി,പ്ലസ് വണ്‍ ക്ലാസ്സുകളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധക്കിറ്റുകള്‍ വിതരണം ചെയ്തു.ഓണ്‍ലെനിലൂടെ നടത്തിയ പ്രവേശനോത്സവത്തിന് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് അബ്ദുള്ള പള്ളിയാല്‍ ആശംസകള്‍ നേര്‍ന്നു.കോവിഡ് പ്രതിരോധക്കിറ്റുകള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബ്രഹ്‌മചാരിണി ശ്രീപൂജിതാമൃത ചൈതന്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.പടയന്‍ ലത്തീഫ്,സുരേഷ് തലപ്പുഴ,ഷെമീര്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു.