കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

0

കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ കോടതിയുടെ ഉത്തരവ്. എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ന്ല്‍കിയ ഹരജിയിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവ് ഇട്ടത്. സി കെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ 50 ലക്ഷം രൂപ നല്‍കി എന്ന ഹരജിയിലാണ് ഉത്തരവ്.

സുല്‍്ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ ജനാധിപത്യ രാഷ്ടിപാര്‍്ട്ടി നേതാവ് സി കെ ജാനുവിന് മത്സിരിക്കാവുന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിന്മേലാണ് ബി ജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ കോടതി ഉത്തരവിട്ടത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് അഡ്വ. പി ഇ സജല്‍ മുഖാന്തരം സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഐപിസി 171ഇ, 171എഫ് എന്നീ വകുപ്പുകള്‍ പ്രകരമാണ് കേസെടുക്കാന്‍ ഉത്തരവ്. സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ജനാധിപത്യ രാഷട്രിയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോടും സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍സംഭാഷണവും ബത്തേരി മണ്ഡലത്തില്‍ കണക്കില്‍കൂടുതല്‍ തെരഞ്ഞെടുപ്പ് ഫണ്ട് എത്തി്ച്ചുവെന്നുള്ള ആരോപണങ്ങള്‍ നിലനില്‍്ക്കെയാണ് സി കെ ജാനുവിന് സ്ഥാനാര്‍ഥിയാവന്‍ കോഴ നല്‍കിയെന്ന ഹരജിയിയില്‍ സുരേന്ദ്രനെതിരെ കേസെടുക്കാനും ഉത്തരവായിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!