മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടുള്ള വിവാദ നീക്കങ്ങള്‍ കലക്ടര്‍ ഡോ: അദീല അബ്ദുള്ളയെ നേരില്‍ കണ്ട് വ്യക്തമാക്കിയിട്ടും കലക്ടര്‍ വിഷയം ഗൗരവത്തോടെ പരിഗണിച്ചില്ലെന്നാണ് ഗവ: പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യുവിന്റെ വെളിപ്പെടുത്തല്‍.സര്‍ക്കാര്‍ ഉത്തരവ് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കലക്ടറെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ജനുവരി 1 ന് സൗത്ത് വയനാട് ഡിഎഫ്്ഒ രഞ്ജിത്ത് കുമാറുമായി ചേര്‍ന്നാണ് കലക്ടറെ കണ്ടത്.
മരം മുറി സ്ഥലങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതിനു ശേഷമായിരുന്നു ഇത്തരത്തിലുള്ള കൂടിക്കാഴ്ച്ച. പ്രശ്‌നമില്ലെന്നായിരുന്നു കലക്ടറുടെ മറുപടിയെന്നും ജോസഫ് മാത്യു പറയുന്നു.ജനുവരി 8 ന് ഇതു സംബന്ധിച്ച് രേഖാമൂലം കലക്ടര്‍ക്ക് വിശദമായ നിയമോപദേശവും നല്‍കി. മരംമുറി വിവാദമാകുമെന്നും സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.ഉത്തരവ് ലാഘവത്തോടെ നടപ്പാക്കിയ റവന്യു വകുപ്പിന്റെ നടപടികളാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയതെന്നും ജോസഫ് മാത്യു പറഞ്ഞു