കാവടം കൊലപാതകം പ്രതികളെ പിടികൂടാനാകുമെന്ന് പോലീസ്
കാവടം കൊലപാതകവുമായി ബന്ധപ്പെട്ട് തുമ്പുണ്ടാക്കാന്‍ കഴിയാതെ പോലിസ്.സിസിടിയും,വിരലടയാളവും പരിശോധിച്ചെങ്കിലും കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല.അതെസമയം ഒരാഴ്ചക്കുള്ളില്‍ പ്രതികളെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.കാവടം, നെല്ലിയമ്പം, താഴെ നെല്ലിയമ്പം, നടവയല്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സി.സി.ടിവികളാണ് പരിശോധനയ്ക്ക് വിധയമാക്കിയത്.കൊലപാതകികള്‍ ബൈക്കില്‍ രക്ഷപ്പെട്ടെന്ന സംശയവും ഉണ്ടായിട്ടുണ്ട്.
കൊലപാതകം നടന്ന വിടിന്റെ പുറക് വശത്തെ ജനലിന്റെ കമ്പി ഇളക്കി മാറ്റിയ നിലയിലായിലായിരുന്നു.ഇവിടെ നിന്നാണ് ഒരാളുടെ വിരടയാളം കിട്ടിയത്. ഇത് സംബന്ധിച്ചുള്ള കാര്യമായ അന്വേഷണവും നടന്ന് വരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചും അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കൊലപാതകം എന്തിന് വേണ്ടി നടത്തിയെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം മോഷണത്തിനെല്ലെന്ന് ഏറെകുറെ ഉറപ്പാണ്.സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളും ഇല്ല.എന്നാല്‍ വീട് മാറി പ്രഫഷണല്‍ കൊലയാളികള്‍ എത്തിയതാണോ എന്ന് നാട്ടുകാര്‍ ചിലര്‍ അഭിപ്രായം ഉന്നയിക്കുന്നുണ്ട്.
ഇതിന് മുമ്പും നെല്ലിയമ്പത്ത് ചില വീടുകളില്‍ മുഖമുടി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അതിനൊരും തെളിവും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതെ ഗണത്തില്‍ ഇതും ആകുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.അന്വേഷണ സംഘം നെല്ലിയമ്പം സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.