ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രം പൂട്ടിച്ചു
മാനന്തവാടി ചൂട്ടക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമായ ഡല്‍ഹി വെറി എന്ന സ്ഥാപനം വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍ പൂട്ടിച്ചു.അവശ്യസാധന വില്‍പ്പനയുടെ മറവില്‍ ഇത്തരം സ്ഥാപനങ്ങള്‍ മറ്റു സാധനങ്ങളാണ് വില്‍പ്പന നടത്തുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുമ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച് മുപ്പതിലധികം സ്റ്റാഫിനെ വെച്ചാണ് ഇവയുടെ പ്രവര്‍ത്തനം.സമിതി ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് ,ഏരിയ പ്രസിഡന്റ് ടി. സുരേന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.അബ്ദുള്‍ മുത്തലിബ്, അനില്‍കുമാര്‍, സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.