എന്‍ ഐ ഷാജു വയനാട് എഡിഎം
വയനാട് എ.ഡി.എം.ആയി മാനന്തവാടി സ്വദേശി എന്‍.ഐ ഷാജുവിനെ നിയമിച്ചു.ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.നിലവില്‍ വടകര ആര്‍.ഡി.ഒയാണ്.മാനന്തവാടി വില്ലേജ് ഓഫിസര്‍, ഇരിട്ടി, മാനന്തവാടി തഹസില്‍ദാര്‍, വയനാട് എല്‍.എ ഡെപ്യൂട്ടി കളക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പ്രളയകാലത്ത് വയനാട്ടില്‍ മികച്ച സേവനമാണ് എന്‍.ഐ ഷാജു നടത്തിയത്.അടുത്ത ദിവസം തന്നെ എ.ഡി.എം ആയി ഷാജു ചാര്‍ജ് എടുക്കും