വനം വകുപ്പ് അന്വേഷണ സംഘം  22ന് റിപ്പോര്‍ട്ട് നല്‍കും , ഡി എഫ് ഒ നല്‍കിയ കത്ത് പുറത്ത് 

0

മുട്ടില്‍ സൗത്ത് വില്ലേജിലെ വ്യാപക മരംമുറി നടന്ന പ്രദേശങ്ങളിലെ വിവരങ്ങളാണ് വനം വകുപ്പിന്റെ പ്രത്യേ അന്വേഷണ ഉദ്യോഗസ്ഥനും ഇടുക്കി ഡിഎഫ്ഓയുമായ ഷാന്‍ട്രി ടോമും സംഘവും പരിശോധിക്കുന്നത്. ഇതിനിടെ ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും നേരത്തെ തന്നെ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടിരുന്നവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.മേപ്പാടി റേഞ്ച് ഓഫിസിലെ രേഖകകള്‍ക്ക് പുറമേ കല്‍പറ്റയിലെ ഡിഷനിലെ മറ്റ്‌റേഞ്ച് ഓഫിസുകളിലും ആദ്യ ദിവസങ്ങളില്‍  പരിശോധന നടന്നു. രേഖകളില്‍ തെറ്റായ നീക്കങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

2020  ഒക്ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ വ്യക്തതയില്ലാത്ത ഉത്തരവാണ് വയനാട്ടില്‍ ഉള്‍പ്പെടെ വ്യാപക മരംകൊള്ളയ്ക്ക് വഴിവെച്ചത്. എന്നാല്‍ റവന്യൂ മരങ്ങള്‍ മാത്രമാണ് മുറിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.സൗത്ത് വയനാട് ഡിഎഫ്ഒ ജില്ലാ കലക്ടര്‍ക്ക് അയച്ച കത്തില്‍ ഉത്തരവിന്റെ മറവില്‍ കര്‍ഷകര്‍ വെച്ച് പിടിപ്പിച്ചതാണെന്ന വ്യാജേന  രാജകീയ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന്  ചൂണ്ടി കാട്ടുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!