ഡോ. പി.നാരായണന്‍ നായര്‍ അവാര്‍ഡ് വിന്‍സെന്റ് ജോണിന്
വയനാട്ടില്‍ നിന്നുള്ള പ്രഥമ എം.ബി.ബി.എസ്.ഡോക്ടര്‍ പി.നാരായണന്‍ നായരുടെ പേരില്‍ ഡോ: പി.നാരായണന്‍ നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് വിന്‍സെന്റ് ജോണ്‍ വടക്കുംചേരില്‍ അര്‍ഹനായി വയനാട് ജില്ലയില്‍ പൊതുജനാരോഗ്യ രംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് വിന്‍സെന്റ് ജോണി തെരഞ്ഞെടുത്തത് പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അഗതി ശുശ്രൂഷ രംഗത്ത് രണ്ട് പതിറ്റാണ്ടായി നിസ്തുലവും നിസ്വാര്‍ഥവുമായി സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന വിന്‍സെന്റ് അവയവ ദാനത്തിന്റെ സന്ദേശം സ്വന്തം ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്ത വ്യക്തിയാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ കെ വിജയകൃഷ്ണന്‍, എന്‍.യു ജോണ്‍, ഷെവലിയാര്‍, കെ.പി മത്തായി, ഡോ.സി.കെ.രഞ്ജിത്ത്, ജോര്‍ജ്, ജോസഫ് എന്നിവര്‍ സംബന്ധിച്ചു. നിരവധി കിടപ്പു രോഗികള്‍ ഉള്‍പ്പെടെ അറുനൂറിലേറെ അഗതികളായ വ്യദ്ധ ജനങ്ങള്‍ക്ക് സമാശ്വാസമേകിയ ഓസാനാം ഭവന്‍ എന്ന സ്ഥാപനത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ വിന്‍സന്റ് 250 ലേറെ നിരാലംബരുടെ അന്ത്യ നിമിഷങ്ങളില്‍ അവര്‍ക്ക് ആശ്വാസമാകുകയും ഇവരില്‍ ഒട്ടുമിക്കവരുടെയും ശവസംസ്‌ക്കാര ചടങ്ങുകള്‍ നിര്‍വ്വഹിക്കുകയും ചെയ്ത് മാതൃകയായ വ്യക്തിത്വത്തിന് ഉടമയാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു 2016 ഒക്ടോബര്‍ 28 ന് ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നടവയല്‍ ഓസാനാം ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് മാനന്തവാടിക്കാരനായ കോഴിക്കോട് ജില്ലാ കളക്ടര്‍. യു.വി ജോസ്. പുരസ്‌കാരം വിന്‍സെന്റ് ജോണിന് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ കെ വിജയകൃഷ്ണന്‍, എന്‍.യു ജോണ്‍, ഷെവലിയാര്‍, കെ.പി മത്തായി, ഡോ.സി.കെ.രഞ്ജിത്ത്, ജോര്‍ജ്, ജോസഫ് എന്നിവര്‍ സംബന്ധിച്ചു