മാലിന്യ സംസ്‌ക്കരണത്തിന് പ്രധാന്യം നല്‍കുക ഡോ.ടി.എന്‍ സീമ

0

മാലിന്യ സംസ്‌ക്കരണത്തിന് പ്രധാന്യം നല്‍കുകയാണ് മൃഗപരിപാലന രംഗത്തുള്ളവരുടെ കടമയെന്ന് ഹരിത കേരള മിഷന്‍ എക്‌സിസിക്യൂട്ടീവൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ. ത്രിദിന ഗ്രീന്‍ പിഗ്‌സ് ആന്റ് എഗ്ഗ്‌സ് പരിപാടി മാനന്തവാടി ഡബ്ല്യൂ.എസ്.എസ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളിലൊന്നായ മാലിന്യ സംസ്‌ക്കരണത്തിന് പ്രാധാന്യം നല്‍കാന്‍ പന്നി, കോഴി വളര്‍ത്തലില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ ശ്രമിക്കണമെന്നും ടി.എന്‍ സീമ. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശാരദ സജീവന്‍, പ്ലാനിംഗ് ഓഫീസര്‍ കെ.എം. സുരേഷ്, കേരള വെറ്റിനറി സര്‍വ്വകലാശാല രജിസ്ട്രാര്‍ & ഡയറക്ടര്‍ ഓഫ് എന്റര്‍ പ്രണര്‍ഷിപ്പ് ജോസഫ് ഇ മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.മീര മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജൈവ മാലിന്യ സംസ്‌ക്കരണവും സാമൂഹിക കാഴ്ചപാടും എന്ന വിഷയത്തില്‍ ഹരിത കേരള മിഷന്‍ ഡയറക്ടര്‍ എന്‍.ജഗ്ജീവനും, മിച്ചഭക്ഷണം – മൃഗപരിപാലനം സാധ്യതകളും എന്ന വിഷയത്തില്‍ വെറ്റിനറി സര്‍ജന്‍ ഡോ.ആര്‍.സുധിയും ക്ലാസ്സ് എടുത്തു.13, 14 തീയ്യതികളിലും വിവിധ സെമിനാറുകളും നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!