സര്‍ഗോത്സവ വിജയികളെ അനുമോദിച്ചു
അഞ്ചുകുന്നില്‍ വെച്ചു നടന്ന മാനന്തവാടി ഉപജില്ലാ വിദ്യാരംഗം സര്‍ഗോത്സവത്തില്‍ ഓവറോള്‍ ജേതാക്കളായ മാനന്തവാടി സെന്റ് ജോസഫ്‌സ് ടി.ടി.ഐയിലെ പ്രതിഭകളെ സ്‌കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ എം.കെ ജോണ്‍, വിദ്യാരംഗം കണ്‍വീനര്‍ ജോസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വെച്ചു നടന്നു.