ജില്ലയില്‍ 272 പേര്‍ക്ക് കൂടി കോവിഡ് *297 പേര്‍ക്ക് രോഗമുക്തി *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.37

0

255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 33, മേപ്പാടി 27, കണിയാമ്പറ്റ 26, പനമരം 19, കല്‍പ്പറ്റ 17, മുട്ടില്‍ 15, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 14 വീതം, അമ്പലവയല്‍ 10, എടവക, മീനങ്ങാടി, വെള്ളമുണ്ട 9 വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി, ബത്തേരി 7 വീതം, നെന്മേനി, തിരുനെല്ലി, തൊണ്ടര്‍നാട് 6 വീതം, പൂതാടി 4, പടിഞ്ഞാറത്തറ 3, വൈത്തിരി 2, കോട്ടത്തറ, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, പൊഴുതന, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതര്‍ ആയത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന 15 പേരും, അരുണാചല്‍പ്രദേശ്, കര്‍ണാടക സംസഥാനങ്ങളില്‍ നിന്നും വന്ന ഓരോരുത്തരും ആണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗ ബാധിതര്‍ ആയത്.

297 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 22 പേര്‍, തൊണ്ടര്‍നാട് 11 പേര്‍, തിരുനെല്ലി, നെന്മേനി, മാനന്തവാടി, വൈത്തിരി, മേപ്പാടി, അമ്പലവയല്‍ 4 പേര്‍, പടിഞ്ഞാറത്തറ 3, വെള്ളമുണ്ട 2, പനമരം, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും, തമിഴ്‌നാട് സ്വദേശികളായ 9 പേരും, വീടുകളില്‍ ചികിത്സയിലായിരുന്ന 224 പേരുമാണ് രോഗമുക്തരായത്.

762 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (8.06.21) പുതുതായി നിരീക്ഷണത്തിലായത് 762 പേരാണ്. 1676 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12281 പേര്‍. ഇന്ന് പുതുതായി 62 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2292 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 462077 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 461753 എണ്ണത്തിന്റെ ഫലം ലഭിച്ചു. 401826 പേര്‍ നെഗറ്റീവും 59927 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!