രഹസ്യവിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ബാബുരാജും സംഘവും കണിയാമ്പറ്റയില്‍ നടത്തിയ പരിശോധനയില്‍ 34.380 ലിറ്റര്‍ (191 പാക്കറ്റ്) കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കണിയാമ്പറ്റ അമ്പലക്കുന്ന് വീട്ടില്‍ കെ മണികണ്ഠന്‍(35) നെ അറസ്റ്റ് ചെയ്തു.കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും കുട്ടത്തോണി വഴി കടത്തി നല്‍കുന്ന മദ്യമാണിത്.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം ലത്തീഫ്,കെ.വി പ്രകാശന്‍, അമല്‍ദേവ് സി.ജി,ഷിനോജ് എം.ജെ,പ്രോമിസ് എം.പി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജമോള്‍ പി.എന്‍, സന്തോഷ്‌കുമാര്‍.എ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.