മാനന്തവാടി നഗരസഭ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി.
ജനകീയ പങ്കാളിത്തത്തോടെ നഗരം സൗന്ദര്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ആദ്യ പടിയായി നഗരസഭ ഓഫീസിനു മുന്‍പിലും പരിസരത്തുമാണ് പൂചെടിക്കള്‍ നട്ടുപിടിപ്പിക്കുന്നത്.നഗരസഭ പരിസരത്ത് ചെടി നട്ടു കൊണ്ട് ചെയര്‍പേഴ്‌സണ്‍ സി.കെ. രക്‌നവല്ലി പദ്ധതിക്ക് തുടക്കം കുറിച്ചു.
വൈസ് ചെയര്‍ പേഴ്‌സണ്‍ പി.വി.എസ് മൂസ, പി.വി.ജോര്‍ജ്, മാര്‍ഗ്ഗറ്റ് തോമസ്, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, ശാരദ സജീവന്‍, വി.ഡി. അരുണ്‍ കുമാര്‍ , എച്ച് ഐ സജി മാധവന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.വി. മഹേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.