ഇന്ധന വില നൂറ് കടന്നതില്‍ പ്രതിഷേധിച്ചും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന കൊള്ള നടത്തുകയാണെന്നാരോപിച്ചും ഡിവൈ എഫ്‌ഐ ബത്തേരി ബ്ലോക്ക് കമ്മറ്റി ബത്തേരിയില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സമരം സിഐറ്റിയു സംസ്ഥാന സമിതിയംഗം പി ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
കെ വൈ നിധിന്‍ അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോ ജോണി, സുര്‍ജിത്ത്, നിധിഷ് സോമന്‍, റ്റി പി ഋതുശോഭ്, വിനീഷ് കുപ്പാടി, കെ ജെ ഹരികൃഷ്ണന്‍, സബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.