തലപ്പുഴ മക്കിമലയില്‍ പേപ്പട്ടി ശല്യം
തലപ്പുഴ മക്കിമലയില്‍ പേപ്പട്ടി വളര്‍ത്തുമൃഗങ്ങളെ കടിച്ചു.ഇന്നലെ രാത്രിയിലെത്തിയ പേപ്പട്ടി പ്രദേശത്തെ തൊഴുത്തില്‍ കെട്ടിയ പശുവിനെയും സമീപ വീടുകളിലെ വളര്‍ത്തു നായകളെയും കടിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് പുറമെ തെരുവില്‍ അലഞ്ഞ് നടക്കുന്ന നായകളെയും പേപ്പട്ടി കടിച്ചു. പ്രദേശത്ത് ഭീതി പരത്തിയ പേപ്പട്ടിയെ നാട്ടുകാര്‍ തല്ലി കൊന്നു. പഞ്ചായത്തില്‍ വിവരമറിയിച്ചതോടെ മൃഗസംരക്ഷണ വകുപ്പ്അധികൃതര്‍ എത്തി മൃഗങ്ങള്‍ക്ക് കുത്തിവെപ്പ് നടത്തി. എന്നാല്‍ തെരുവ് പട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താത്തതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.