റോഡ് സുരക്ഷ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

0

ജില്ലയില്‍ റോഡ് സുരക്ഷയ്ക്ക് തടസ്സമാകുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള വസ്തുക്കള്‍ നീക്കം ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഖമമായ യാത്രക്ക് വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയാണ് നീക്കം ചെയ്യുന്നത്.ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ചിത്രങ്ങള്‍ സഹിതം ആര്‍.ടി.ഒമാരുടെ വാട്സാപ്പിലോ, ഇ-മെയിലിലോ അറിയിക്കാവുന്നതാണ്. ഇമെയില്‍: [email protected], [email protected]. വാട്സാപ്പ് നമ്പര്‍: 8547639012, 9188963112.

ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ ഇവ സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. കേരള ഹൈക്കോടതിയുടെ വിധി പ്രകാരമാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!