ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ്

219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.

487 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.99

ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 487 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.99 ആണ്. 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58816 ആയി. 54916 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3457 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1993 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 30, അമ്പലവയല്‍ 24, വെള്ളമുണ്ട 20, ബത്തേരി, മേപ്പാടി 16 വീതം, നൂല്‍പുഴ 15, എടവക, പുല്‍പള്ളി 11 വീതം, മീനങ്ങാടി 10, കല്‍പ്പറ്റ 9, മുട്ടില്‍, തവിഞ്ഞാല്‍ 8 വീതം, മാനന്തവാടി, പൊഴുതന 7 വീതം, തൊണ്ടര്‍നാട് 5, കണിയാമ്പറ്റ, വൈത്തിരി 4 വീതം, പനമരം, തിരുനെല്ലി 3 വീതം, മൂപ്പൈനാട്, പൂതാടി, പടിഞ്ഞാറത്തറ, തരിയോട് 2 വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടില്‍ നിന്ന് വന്ന 14 പേരും കര്‍ണാടകയില്‍ നിന്നും വന്ന് ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

487 പേര്‍ക്ക് രോഗമുക്തി
വൈത്തിരി 9, ബത്തേരി 6, തവിഞ്ഞാല്‍ 5, പുല്‍പള്ളി 3, അമ്പലവയല്‍, കല്‍പ്പറ്റ 2 വീതം , കോട്ടത്തറ, മേപ്പാടി, മുട്ടില്‍, നെന്മേനി, പൂതാടി പൊഴുതന, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും 10 തമിഴ്നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലുള്ള 442 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1077 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1077 പേരാണ്. 1717 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15100 പേര്‍. ഇന്ന് പുതുതായി 69 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1892 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 454324 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 452759 എണ്ണത്തിന്റെ ഫലം ലഭിച്ചു. 393943 പേര്‍ നെഗറ്റീവും 58816 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!