കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണം. ഒറ്റ, ഇരട്ട നമ്പറുകള്‍ അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ ഓട്ടോറിക്ഷ നിരത്തിലിറക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍.
നിരവധി മേഖലകളില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊവിഡ് പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ഓട്ടോറിക്ഷ ടാക്സികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് ഓരോരോ ദിവസങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചത് പോലെ ഓട്ടോറിക്ഷ ഓടിക്കുന്നതിനും അനുമതി നല്‍കണം. ഓട്ടോറിക്ഷ ഓടിച്ച് നിത്യേന കിട്ടുന്ന വരുമാനത്തിന് കുടുംബം പോറ്റുന്നവരാണ് മിക്ക തൊഴിലാളികളും. ലോക്ക് ഡൗണ്‍ വന്നതോടെ തൊഴിലാളികളുടെ മിക്ക കുടുംബവും പ്രയാസത്തിലാണ്.കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വരുന്ന ആളുകള്‍ക്ക് പലപ്പോഴും വണ്ടികള്‍ കിട്ടാത്ത സാഹചര്യം ഉണ്ട്. ഈ സാഹചര്യത്തില്‍ ഒറ്റ,ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഉത്തരവ് ഇറക്കണമെന്നുമാണ് ആവശ്യമുയരുന്നത്.