പ്രതിഷേധ സമരം സംഘടിപ്പിച്ചു
ലക്ഷ്യ ദ്വീപ് ഐക്യദാര്‍ഢ്യം എല്‍.ഡി.എഫ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മാനന്തവാടി പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടന്ന സമരം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍ അദ്ധ്യക്ഷനായി. ഘടക കക്ഷി നേതാക്കളായ എം.റെജീഷ്, എം.പി.അനില്‍കുമാര്‍, കെ.ടി. വിനു, എന്‍.യു.ജോണ്‍, ചന്ദ്രേബോസ് തുടങ്ങിയവര്‍ സംസാരിച്ചു.