കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി
പരിസ്ഥിതി സംഘടനയായ കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ വാളാട് പിഎച്ച്‌സിക്ക് നല്‍കിയ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പ്രോഗ്രാം കോഡിനേറ്റര്‍ കെ ജി രാമചന്ദ്രനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ഏറ്റുവാങ്ങി. നിലവില്‍ പി എച്ച്‌സിയില്‍ ഉണ്ടായിരുന്ന കോണ്‍സെന്‍ട്രേറ്റര്‍ വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രവീണ്‍, സംഘടനയുടെ ഇമ്പ്‌ളിമെന്റ് ഓഫീസര്‍ സനീഷ്, പി വി മുഹമ്മദ് റാഫി , ജോസ് കൈനിക്കുന്നേല്‍, എച്ച് ഐ ബാബുരാജ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.