മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ വീണ്ടും പരാതി
മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ വീണ്ടും പരാതി. ഇത്തവണ മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകയുമായ അഡ്വക്കേറ്റ് ഗ്ലാഡിസ് ചെറിയാനോടാണ് മാനന്തവാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുകുന്ദന്‍ അപമര്യാദയായി പെരുമാറിയതായി പരാതി ഉയര്‍ന്നത്. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ ഡ്യൂട്ടി തടസപ്പെടുത്തുകയായിരുന്നെന്നും ഡ്യൂട്ടി തടസപ്പെടുത്തിയതിന് വക്കീലിന്റെ പേരില്‍ കേസെടുത്തതായും പോലീസ് പറഞ്ഞു.
ഇന്ന് മാനന്തവാടി ടൗണില്‍ വെച്ചാണ് സംഭവം. ടൗണിലെ തുറന്നിരുന്ന ‘ ചെരിപ്പ് കടക്ക് പുറത്ത് നിന്നും ചെരിപ്പ് വാങ്ങാന്‍ നിന്ന ഗ്ലാഡിസ് ചെറിയാനോടാണ്എസ്.എച്ച്.ഒ. അപമര്യാദയായി പെരുമാറിയത്.
എന്തിനാണ് നില്‍ക്കുന്നതെന്ന പോലീസ് ഓഫീസറുടെ ചോദ്യത്തിന് ചെരിപ്പ് വാങ്ങാനാണെന്ന് പറഞ്ഞപ്പോള്‍ കല്യാണകുറി ഉണ്ടെങ്കിലേ ചെരിപ്പ് വാങ്ങാന്‍പറ്റൂ എന്നായിരുന്ന മറുപടി.
പിന്നീട് ചെരിപ്പ് കടക്കാരനോട് കട പൂട്ടാനും എസ്.എച്ച്.ഒ.നിര്‍ദ്ദേശിക്കുകയും ചെയ്തു.
കടപൂട്ടിയതിനെ തുടര്‍ന്ന് പോകാനൊരുങ്ങിയ അഡ്വക്കേറ്റിനോട് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കുകയും, സാമൂഹ്യ പ്രവര്‍ത്തകയായ അഡ്വക്കേറ്റ്കമ്യൂണിറ്റി കിച്ചനിലേക്കാണെന്ന് പറഞ്ഞപ്പോള്‍ സത്യവാങ്ങ്മൂലം കരുതിയിട്ടുണ്ടോ എന്ന് ചോദിക്കുകയും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.സ്ത്രീ ആണെന്ന പരിഗണന പോലും നല്‍കാതെ ജനങ്ങളുടെ മുന്‍പില്‍ വെച്ച് അപമര്യാദയായി പെരുമാറിയ എസ്.എച്ച്.ഒ.ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയെന്നും അഡ്വ: ഗ്ലാഡീസ് ചെറിയാന്‍ പറഞ്ഞു