കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക കൈമാറി

0

സുല്‍ത്താന്‍ ബത്തേരി സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ബത്തേരി മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക കൈമാറി. സുല്‍ത്താന്‍ ബത്തേരി നഗരസഭ, നെന്മേനി, നൂല്‍പ്പുഴ പഞ്ചായത്തുകള്‍ക്കാണ് 25000 രൂപ വീതം കൈമാറിയത്. ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ ബാങ്ക് പ്രസിഡണ്ട് അഡ്വ. പി സി ഗോപിനാഥ് ചെക്ക് തദ്ദേശ സ്വയംഭരണ ചെയര്‍പേഴ്സണ്‍മാര്‍ക്ക് കൈമാറി.

ചടങ്ങില്‍ ജനപ്രതിനിധികള്‍, ബാങ്ക് ഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!