ആശ്വാസത്തില്‍ മുള്ളന്‍കൊല്ലി

0

പുല്‍പ്പള്ളി കര്‍ണാടകയോട് ചേര്‍ന്നുള്ള മുള്ളന്‍കൊല്ലിയെ ആശങ്കയിലാക്കിയ കോവിഡ് വ്യാപനം കുറഞ്ഞത് ആശ്വാസമായി. പഞ്ചായത്തിലെ പുനരധിവാസ കേന്ദ്രത്തില്‍  ഉണ്ടായിരുന്നവരെല്ലാം വീടുകളിലേക്ക് മടങ്ങി.പെരിക്കല്ലൂരില്‍ 78 പേരും സീതാമൗണ്ടില്‍ 6 പേരും കാപ്പിസൈറ്റില്‍ 26 പേരും നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കേസുമുണ്ടായില്ല. പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

പാതിരി കൊളവള്ളി, കാപ്പിസെറ്റ് കോളനികളിലാണ് രോഗം ആശങ്ക ഉണ്ടാക്കിയത്. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും സജീവ ഇടപെടലിലൂടെ രോഗവ്യാപനം നിയന്ത്രിക്കാനായി.പുനരധിവാസ കേന്ദ്രത്തിനായി വിട്ടുകിട്ടിയ പെരിക്കല്ലൂര്‍ ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ വേഗത്തില്‍ വെള്ളവും വെളിച്ചവുമെത്തിച്ച് പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞതും നേട്ടമായി. 150 പേര്‍ക്ക് ഇവിടെ താമസിക്കാനാവും.പഞ്ചായത്ത് 160 കിടക്കകളും വാങ്ങി. ഇവിടേക്കാവശ്യമായ സാധനങ്ങള്‍ പെരിക്കല്ലൂര്‍ പള്ളിയില്‍ നിന്നും ഇതര സന്നദ്ധ സംഘടനകളില്‍ നിന്നും സംഭാവനയായി സ്വരൂപിച്ചു. ഒരു ഡോക്ടറുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഇവിടെ ലഭ്യമാക്കും.കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ പഞ്ചായത്തിലെ രോഗികള്‍ക്ക് ഇവിടെ തന്നെ ചികല്‍സ നല്‍കാനാകും. എംഎല്‍എവാഗ്ദാനം ചെയ്ത ആബുലന്‍സ് എത്തുന്നതോടെ പൂര്‍ണതോതിലുള്ള ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!