പരിസ്ഥിതി ദിനത്തിന് മുന്നോടിയായി വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ 5 ദിവസം നീണ്ടു നില്‍ക്കുന്ന വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും ഔഷധസന്ധ്യങ്ങളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടെയുള്ള വൃക്ഷവത്കരണ പദ്ധതിക്ക് തുടക്കമായി. പുല്‍പ്പള്ളിയില്‍ നടന്ന തൈനടീലിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം ജോസ് നെല്ലേടം അധ്യാപിക ലിസിക്ക് തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.
ബെന്നി മാത്യു അധ്യക്ഷത വഹിച്ചു,ലിയോ പോള്‍, പി.എ ഡിവന്‍സ് ,സി.ഡി. ബാബു എന്നിവര്‍ പങ്കെടുത്തു.