സാമൂഹ്യ അടുക്കളയ്ക്ക്  ഐക്യദീപം വായനശാലയുടെ സഹായ ഹസ്തം

0

മാനന്തവാടി നഗരസഭ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്ക് പയ്യംമ്പള്ളി ഐക്യദീപം വായനശാലയുടെ സഹായ ഹസ്തം.ഉച്ചയ്ക്കുള്ള ഭക്ഷണം നല്‍കിയാണ് വായനശാല മാതൃകയായത്. ചോറും ചിക്കന്‍ കറിയും ഉപ്പേരിയും അച്ചാറും ഉള്‍പ്പെടെ വിഭവ സമൃദമായ ഭക്ഷണമാണ് വായനശാല പ്രവര്‍ത്തകര്‍ വെച്ച്‌നല്‍കിയത്.

ജില്ലാ പഞ്ചായത്ത് തവിഞ്ഞാല്‍ ഡിവിഷന്‍ അംഗം മീനാക്ഷി രാമന്‍, നഗരസഭ കൗണ്‍സിലര്‍മാരായ വി.യു. ജോയി, ഷിബു ജോര്‍ജ് , വായനശാല ഭാരവാഹികളായ ബേബി ഇളയിടം, എം.വി. പ്രതീഷ്, മനോജ് കാക്കുടിയില്‍, ജെസി ജോസഫ് തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!