ലോകക്ഷീര ദിനാചരണം നടത്തി

0

 

ജൂണ്‍ ഒന്ന് ലോകക്ഷീര ദിനത്തോടനുബന്ധിച്ച് മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ പതാക ഉയര്‍ത്തല്‍,പായസ വിതരണം,പ്രതിജ്ഞ ചൊല്ലല്‍,സംഘം ഓഫീസും പരിസരവും ശുചീകരണം എന്നിവ നടത്തി.പ്രസിഡന്റ് പി.ടി. ബിജു, സെക്രട്ടറി എം.എസ്. മഞ്ജുഷ,സി. സുരേഷ് കുമാര്‍, ജെയിംസ്, ബിനു എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധി സാരമായി ബാധിക്കാത്ത മേഖല ആയിരുന്നു ക്ഷീരോല്‍പാദനം. എങ്കില്‍ രണ്ടാം തരംഗത്തില്‍ ക്ഷീരമേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്.കേരളം പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്ക് അടുത്ത് കൊണ്ടിരിക്കുമ്പോഴും മതിയായ വിപണി കണ്ടെത്തുന്നതോടൊപ്പം ലാഭകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുമുണ്ട്.അതിജീവനത്തിനായ് പ്രയാസപ്പെടുന്ന ക്ഷീര കര്‍ഷകര്‍ക്കായ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഗവണ്‍മെന്റും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ട് എന്നാണ് ക്ഷീര ദിനത്തില്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!