ലോറിയില്‍ കര്‍ണ്ണാടകയില്‍ നിന്നും കടത്തികൊണ്ടുവരുകയായിരുന്ന രണ്ടര ടണ്ണോളം നിരോധിത പാന്‍മസാലയായ ഹാന്‍സാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്. ഇന്ന് രാവിലെയോടെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പാന്‍മസാല പിടികൂടിയത്. ലോറിയില്‍ കര്‍ണ്ണാടകയില്‍ മൈസൂരില്‍ നിന്നും സംസ്ഥാനത്തേക്ക് കടത്തിയ 2200 കിലോ നിരോധിത ഹാന്‍സാണ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ താമരശ്ശേരി സ്വദേശി പുനൂര്‍ കുന്നുമ്മേല്‍ അബ്ദുള്‍ റഹിമാന്‍ (46)നെ എക്‌സൈസ് പിടികൂടി. ലോറിയില്‍ ഉള്ളില്‍ ചാക്കുകളിലായാണ് ഹാന്‍സ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് നടന്ന നിരോധിത പാന്‍മസാല വേട്ടകളില്‍ വലുതാണ് ഇതെന്നും പിടികൂടിയ പാന്‍മസാലയും പ്രതിയേയും ബത്തേരി പോലീസ് കൈമാറുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. പരിശോധനയ്ക്ക് സി.ഐ ശരത്ബാബു, പി.ഇ.ഒമാരായ കെ.ബി ബാബുരാജ്, എം.സി ഷിജു, സി.ഇ.ഒമാരായ അരുണ്‍, വിപിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.