സെമിനാര്‍ നടത്തി
ലോക മാനസികാരോഗ്യ ദിനാചരണം മാനന്തവാടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. താഴയങ്ങാടി പാവന പാസ്റ്ററല്‍ സെന്ററില്‍ നടന്ന ദിനാചരണം സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷം പ്രത്യേകിച്ച് ആദിവാസി മേഖലയും യുവജനങ്ങളും മാനസിക പിരിമുറുക്കങ്ങള്‍ നേരിടുന്നുണ്ടെന്നും അത്തരം സാഹചര്യത്തില്‍ ഇത്തരം സെമിനാറുകള്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നും സബ്ബ് കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഡി.എം.ഒ.ഡോക്ടര്‍ ആര്‍.രേണുക അദ്ധ്യക്ഷത വഹിച്ചു.ഡോ.ടോം സി ബാബു, ഡോ.ബി. അഭിലാഷ്, പനമരം നേഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ വി.സോണി, ആശാ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗമാര പ്രായത്തിലെ മസ്തിഷ്‌കം എന്ന വിഷയത്തില്‍ ഡോ.ടോം സി. ബാബുവും, ലഹരിയും കൗമാരവും എന്ന വിഷയത്തില്‍ ഡോ.ഹരീഷ് കൃഷണനും ക്ലാസ്സ് എടുത്തു.