അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റി ഡി വൈ എഫ് ഐ
തിരുനെല്ലി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ അപകടാവസ്ഥയില്‍ നിന്ന മരമാണ് മഴക്ക് മുന്‍പ് ഡിവൈഎഫ് ഐ മുറിച്ചുമാറ്റിയത്. ദുരന്തനിവാരണ സേന ചെയര്‍മാന്‍ അദീല അബ്ദുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുനെല്ലി പഞ്ചായത്ത്ഓഫീസ്പരിസരത്തുള്ള കാട്ടിക്കുളം തോല്‍പ്പെട്ടി റോഡിനോടു ചേര്‍ന്നുള്ള അപകടകരമായ മരം ഡിവൈഎഫ്‌ഐ മുറിച്ചുമാറ്റിയത്. മുറിച്ചുമാറ്റിയ മരങ്ങള്‍ പഞ്ചായത്തിന്റെ സാമുഹിക അടുക്കളയില്‍ വിറകിനായിനല്‍കി.മേഖല സെക്രട്ടറി ജിതിന്‍ കെ. ആര്‍, ബബീഷ് ,നിതിന്‍.കെ.സി,അജയ്‌ദേവ് ,രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.