പുല്‍പ്പാറ അറവുശാലയ്ക്കെതിരെ പ്രതിഷേധം

0

കല്‍പ്പറ്റ പുല്‍പ്പാറ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നാണ് അറവ്ശാല പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നിന്നുള്ള അറവു മാലിന്യങ്ങളും മറ്റും അടുത്തുള്ള തോടിലേക്ക് ഒഴുകി വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നഗരസഭയിലെ 16, 17 ഡിവിഷനിലെ നാല്‍പതോളം കുടുംബങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ദുരിതത്തിലായിട്ടുള്ളത്. മാലിന്യ സംസ്‌കരണത്തിന് കൃത്യമായ മാനദ്ദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറവ് ശാലയുടെ പ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ പറഞ്ഞു. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് അറവ് നടത്തുന്നത്. ഇതാണ് തോട്ടിലേക്ക് ഒഴുകി വരുന്നത്. പ്രദേശത്തെ മിക്കവരും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തോടിനെയാണ് ആശ്രയിക്കുന്നത്. ഇവിടെ നിന്നും കുളിച്ച കുട്ടികള്‍ക്ക് അലര്‍ജി അടക്കമുള്ള രോഗങ്ങളും വന്നിട്ടുണ്ട്.പ്രദേശത്തിനു പുറത്തു നിന്നുള്ളവര്‍ രാത്രികാലങ്ങളിലും ഇവിടെ ആടുമാടുകളെ കശാപ്പ് നടത്തുന്നുണ്ട്. എല്ലാദിവസവും പുലര്‍ച്ചെ രണ്ടു മണി മുതല്‍ അറവുണ്ടാകും. ഈ ഇറച്ചിയാണ് ്കല്‍പ്പറ്റ, മേപ്പാടി ,കമ്പളക്കാട്, പിണങ്ങോട്, കുന്നമ്പറ്റ, ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നത്. ദുര്‍ഗന്ധവും ഈച്ചയും, കൊതുകും പെരുകി പ്രദേശത്തെ ജനജീവിതവും ദുസ്സഹമാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും നഗരസഭയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!