സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ സാധ്യത

0

ഒമ്പത്, പത്ത്, 11 ക്ലാസുകളിലെ മാര്‍ക്കിന്‍റെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം. പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകാനായിരുന്നു നേരത്തെ തിരുമാനിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യങ്ങൾ അനുകൂലമല്ലെന്ന് വിലയിരുത്തിയാണ് പുതിയ തീരുമാനം. ജൂണ്‍ ഒന്നോടു കൂടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടന്ന യോഗത്തിനു ശേഷം സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമ തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാനാണ് കേന്ദ്ര നിര്‍ദേശം.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് രണ്ടു യോഗങ്ങള്‍ നടന്നിരുന്നു. പല സംസ്ഥാനങ്ങളും ഭിന്നാഭിപ്രായങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവെച്ചത്. പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കാനും നിര്‍ദേശമുയര്‍ന്നിരുന്നു. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്കൂളില്‍ തന്നെ പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പരിഗണനയിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!