കര്‍ണ്ണാടക മദ്യവുമായി രണ്ട് പേരെ ബത്തേരി എക്‌സൈസ് റേഞ്ച് അധികൃതര്‍ പിടികൂടി.നായ്ക്കട്ടി മണിമുണ്ട സ്വദേശി ലിജോ തോമസ് (28), തമിഴ്‌നാട് പാട്ടവയല്‍ സ്വദേശി എസ് റംഷാദ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരില്‍ നിന്നും 27 ലിറ്റര്‍ കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. ബത്തേരി ടൗണിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് 18 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ലിജോ തോമസിനെയും, 9 ലിറ്റര്‍ കര്‍ണാടക മദ്യവുമായി റംഷാദിനെയും രണ്ടിടങ്ങളില്‍ വെച്ച് എക്‌സൈസ് പിടികൂടിയത്.
ബത്തേരി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ റിനോഷിന്റെ നേതൃത്വത്തില്‍ പിഒ ടി ബി അജീഷ്, സി ഇ ഒമാരായ എ എം ബിനുമോന്‍, കെ മനു, പി ആര്‍ വിനോദ്, ജ്യോതിസ് മാത്യു, ഇ ബി ശിവന്‍, റ്റി ജി പ്രസന്ന, ബി ആര്‍ രമ്യ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്