ഡി എം വിംസില്‍ കോവിഡ് തീവ്രപരിചരണ വിഭാഗം വിപുലീകരിച്ചു

0

കോവിഡ് രണ്ടാം ഘട്ടം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതിനാല്‍ ഡി എം വിംസ് സര്‍ക്കാര്‍ സഹായത്തോടെ കോവിഡ് ഐസിയു കിടക്കകളുടെ എണ്ണം 21 ല്‍ നിന്നും 42 ആക്കി ഉയര്‍ത്തി.ആധുനിക സംവിധാനങ്ങളുമുള്‍പ്പെടെ 14 വെന്റിലേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.വിപുലീകരിച്ച കോവിഡ് തീവ്ര പരിചരണ വിഭാഗത്തിന്റെ ഉത്ഘാടനം എംഎല്‍എ അഡ്വ. ടി. സിദ്ദിഖ്, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.

എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീര്‍,ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്,മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വാസിഫ് മായന്‍,അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീ. സൂപ്പി കല്ലങ്കോടന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്)ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് മുഖേന കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ഇവിടെ ഓക്‌സിജന്‍ എത്തുന്നത്. കോവിഡിന്റെ ഒന്നാം ഘട്ടം മുതല്‍ തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡിഎം വിംസിനെ കോവിഡിന്റെ തൃതീയ മേഖലയിലെ ചികില്‍സക്കുള്ള സെന്ററായി പ്രഖ്യാപിച്ചതു മുതല്‍ ജില്ലാ ഭരണ കൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാവിധ പിന്തുണകളും ലഭിച്ചുവരുന്നു.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ കോവിഡിന് സൗജന്യ ചികിത്സ നല്‍കുന്നത് കാരണം ഒട്ടേറെ സാധാരണക്കാരായ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിനോടകം ഡി എം വിംസിന് സാധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!