ലോക്ക് ഡൌണ്‍ ലംഘനം 32 കേസുകള്‍ എടുത്തു
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് 05.00 മണി വരെ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്ക്ക് ധരിക്കാത്തതിന് 88 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 75 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിലവിലുള്ളതിനാല്‍ ആളുകള്‍ അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.