ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു

0

ബത്തേരി നഗരസഭ മന്ദംകൊല്ലി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചു. ഇനി ഒരുനാള്‍ നിശബ്ദ പ്രചരണം. ഉപതിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് നിര്‍ണ്ണായകമായതിനാല്‍ തന്നെ ഒരു നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രതീതിയാണ് ഡിവിഷനില്‍. പരസ്യ പ്രചരണത്തിന്റെ അവസാനദിനമായിരുന്ന ഇന്ന് മൂന്നുമുന്നണികളും വ്യത്യസ്തമായി പ്രചരണമായാണ് എത്തിയത്. പരസ്യ പ്രചരണത്തിന്റെ അവസാന ദിവസമായിരുന്ന ഇന്ന് മുന്നണികള്‍ ഗാനങ്ങളും കാല്‍നട പ്രചരണജാഥയും റോഡ്ഷോയുമൊക്കെയായാണ് പ്രചരണം നടത്തിയത്. ബത്തേരി നഗരസഭയിലെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഇടതുമുന്നണി നേട്ടങ്ങള്‍ ഗാനങ്ങളിലൂടെ അവതരിപ്പിച്ചാണ് പ്രചരണം നടത്തിയത്. അതേ സമയം യു.ഡി.എഫ്, യു.ഡി.എസ്.എഫിന്റെ നേതൃത്വത്തില്‍ ഡിവിഷനില്‍ കാല്‍നട പ്രചരണ ജാഥ നടത്തിയാണ് അവസാന ദിവസം പ്രചരണം നടത്തിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരോടൊപ്പമെത്തിയാണ് അവസാനദിവസമായ ഇന്നു വോട്ടഭ്യര്‍ത്ഥിച്ചത്. ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചരണത്തിന് ശേഷം 11 നാണ് പോളിംഗ്.

Leave A Reply

Your email address will not be published.

error: Content is protected !!