ഭക്ഷണ കിറ്റുകളെത്തിച്ച് മാതൃകയായി ഡിവിഷന്‍ മെമ്പര്‍ അരുണ്‍ദേവ്.

0

ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലും സ്വന്തം ഡിവിഷനിലെ പാവപ്പെട്ട ആളുകള്‍ക്ക് ഭക്ഷണ കിറ്റുകളെത്തിച്ച് മാതൃകയായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തൃക്കൈപ്പറ്റ ഡിവിഷന്‍ മെമ്പര്‍ അരുണ്‍ദേവ്. വിതരണോദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ അഡ്വ. ടി സിദ്ധിഖ് നിര്‍വഹിച്ചു.ഇതിനോടകം 144 ഭക്ഷണ കിറ്റുകള്‍ ഡിവിഷനില്‍ എത്തിച്ചു നല്‍കി

രണ്ടാം ഘട്ടത്തില്‍ ഒരു വാര്‍ഡില്‍ 50 കിറ്റുകള്‍ വീതം 400 കിറ്റുകള്‍ കൊടുക്കാനുള്ള ശ്രമത്തിലാണ് അരുണ്‍ദേവ്.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സുരേഷ് ബാബു, വാര്‍ഡ് മെമ്പര്‍ സിന്ധു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ പ്രമോദ്, ഷംസുദ്ദീന്‍, യുഡിഎഫ് വാര്‍ഡ് നേതാക്കളായ വിന്‍സെന്റ്, രാജു, ജിനേഷ്, റിയാസ്, ഷിജു അഭിലാഷ്, സുധീപ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!