കാട്ടാന ശല്യം രൂക്ഷം

0

പുല്‍പ്പള്ളി നെയ്ക്കുപ്പ വനാതിര്‍ത്തിയിലെ വേലിയമ്പം, മരകാവ്, ചെറുവള്ളി പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം.കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ഒട്ടേറെ പേരുടെ കാര്‍ഷിക വിളകള്‍ ആനക്കൂട്ടം നശിപ്പിച്ചു.കഴിഞ്ഞ വര്‍ഷം കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചണ്ണക്കൊല്ലി വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുതി വേലിയും ഗേറ്റും കഴിഞ്ഞ ദിവസം ആന തകര്‍ത്തു.

നെയ്ക്കുപ്പ റോഡിലൂടെ കടന്നു വരുന്ന ആനകള്‍ വേലിയമ്പത്തും മരകാവിലുമെത്തി നേരം പുലരും വരെ കൃഷി നശിപ്പിക്കുന്നു.4 ആനകളാണു കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലിറങ്ങിയത് ആലൂര്‍ക്കുന്ന് മുതല്‍ പുതിയേടം വരെയുള്ള ലൈനും തകര്‍ന്നു കിടക്കുന്നു കാവലിനും ആളില്ല മുന്‍പ് നിര്‍മ്മിച്ച കിടങ്ങുകളും ഇടിഞ്ഞു നികന്നു .സന്ധ്യക്ക് ശേഷം ഭൂദാനം, വേലിയമ്പം നിവാസികള്‍ക്ക് വീടിന് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു .ക്ഷീരകര്‍ഷകര്‍ക്ക് രാവിലെ തൊഴുത്തില്‍ പോയി കറവ നടത്താനും സംഘങ്ങളില്‍ പാല്‍ എത്തിക്കാനും ബുദ്ധിമുട്ടുണ്ട് .ചുള്ളോത്തുകുഴി ടോമി, ബിനോസണ്‍ ‘ജോയി വളയമ്പള്ളി, വി.എം. ജയചന്ദ്രന്‍ തുടങ്ങിയവരുടെ കൃഷികളാണു കഴിഞ്ഞ ദിവസങ്ങളില്‍ നശിപ്പിച്ചത്. കാട്ടാന ശല്യത്തിന് ഉടനടി പരിഹാരമുണ്ടാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം’

Leave A Reply

Your email address will not be published.

error: Content is protected !!