കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ നെന്മേനി പഞ്ചായത്തിലേക്ക് പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു. ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 1991 എസ്എസ്എല്‍സി ബാച്ചാണ് 125 പള്‍സ് ഓക്‌സി മീറ്റര്‍ നല്‍കിയത്. എല്‍ദോ വര്‍ഗീസ്, ബിജു കുന്നത്ത് എന്നിവര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയലിന് പള്‍സ് ഓക്‌സിമീറ്റര്‍ കൈമാറി.
ചടങ്ങില്‍ വൈസ് പ്രസിഡണ്ട് റ്റിജി ചെറുതോട്ടില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ വി ശശി എന്നിവര്‍ സംബന്ധിച്ചു.