സമൂഹ അടുക്കളക്ക്  ഡിവൈഎഫ്‌ഐയുടെ കൈതാങ്ങ്

0

അമ്പലവയല്‍ ഗ്രാമ പഞ്ചയത്തിന്റെ സമൂഹ അടുക്കളക്ക് ഡിവൈഎഫ്‌ഐയുടെ കൈതാങ്ങ്. 800 കിലോ പച്ചക്കറികള്‍ നല്‍കി അമ്പലവയല്‍ മേഖല കമ്മിറ്റി.  വാഴക്കുല, വെളളരി, തേങ്ങ തുടങ്ങി പത്തിനം പച്ചക്കറികളാണ് നല്‍കിയത്. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി സുധീഷ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ. ഷമീറിന് പച്ചക്കറികള്‍ കൈമാറി. ഡിവൈഎഫ്‌ഐ അമ്പലവയല്‍ മേഖല  സെക്രട്ടറി ഷാനിബ്, പ്രസിഡന്റ് ഷിയാദ്,ജസീല,ജിനീഷ്, അനൂപ്, എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!