കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ ആയി ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍ദേശം നല്‍കി. നിലവില്‍ സ്പില്‍വേ ഷട്ടറുകള്‍ 5സെന്റിമീറ്റര്‍ വീതം തുറന്നിട്ടും ജലനിരപ്പ് കുറയാത്തതിനാലും യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴ മുന്നറിയിപ്പുള്ളതിനാലും റിസര്‍വോയറിലെ അധികജലം തുറന്ന് വിടുന്നത് വെള്ളപൊക്ക സാധ്യത കുറയ്ക്കുന്നതിന് സഹായകമാവും എന്നതിനാലാണ് നടപടി. മെയ് 25 മുതലാണ് 10 സെന്റിമീറ്റര്‍ ആയി ഷട്ടറുകള്‍ ഉയര്‍ത്തുക.