കമ്പളക്കാട് കോവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

0

ആരോഗ്യ പോളിക്ലിനിക്കിന്റെ കോവിഡ് കെയര്‍ സെന്റര്‍ കമ്പളക്കാട് ടൗണില്‍ വയനാട് ജില്ലാ കളക്ടര്‍ ഡോ .അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു.ഐ.സി.യു , ഓക്സിജന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ബെഡ്ഡുകളാണുള്ളത്. 50 ബെഡ്ഡുകള്‍ വരെ വിപുലീകരിക്കാവുന്ന രൂപത്തിലാണ് കോവിഡ് കെയര്‍ സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുന്നതോടെ ആശുപത്രി മറ്റു ചികിത്സകള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ . മുഹമ്മദ് സാജിദ് ,ഇബ്നു ബാസ് ടി.കെ എന്നിവര്‍ അറിയിച്ചു.അഡ്വ. ടി സിദ്ധിഖ് എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരക്കാര്‍,ഡോ.രേണുക ഡി.എം.ഒ,ഡോ.അഭിലാഷ് ഡി.പി.എം,കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ,വൈസ് പ്രസിഡന്റ നജീബ്,പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു തുടങ്ങിയവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!