സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

0

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍.തുണിക്കടകള്‍ക്കും,സ്വര്‍ണക്കടകള്‍ക്കുമാണ് ഇളവ്. ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിനായി നിശ്ചിത ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. വിവാഹ പര്‍ച്ചേസിംഗിനായി തുണിക്കടകളിലും,സ്വര്‍ണക്കടകളിലും എത്തുന്നവര്‍ക്ക് ഒരു മണിക്കൂര്‍ കടയില്‍ ചിലവഴിക്കാം.പൈനാപ്പിള്‍ തോട്ടം തൊഴിലാളികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിട തൊഴിലാളികള്‍ക്ക് സമാനമായി ജോലി ആവശ്യത്തിന് തൊഴിലാളികള്‍ക്ക് പൈനാപ്പിള്‍ തോട്ടത്തില്‍ പോകാം. മത്സ്യത്തൊഴിലാളികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും അനുമതിയുണ്ട്.ടെലികോം സേവനവുമായി ബന്ധപ്പെട്ടുള്ള അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ട്.
ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇതൊടൊപ്പം അനുമതി നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!