വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
പടിഞ്ഞാറത്തറ ബപ്പനംമല അംബേദ്കര്‍ കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രി ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘം എത്തി. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. അംബേദ്കര്‍ കോളനിയിലെ സുരേഷ്, ബാലന്‍ എന്നിവരുടെ വീട്ടിലെത്തിയ സംഘം മാവോയിസ്റ്റ് ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തു. മാവോയിസ്റ്റുകളായ ചന്ദ്രു, ജിഷ എന്നിവരടങ്ങിയ സംഘമാണ് എത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.