തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0

ഐ.എച്ച്. ആര്‍. ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എന്‍ജിനീയറിങ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (6 മാസം)കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി-ടെക്, എം.ടെക്,ഡിഗ്രി, എം. സി. എ, ബി. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി. സി. എ യോഗ്യതയുള്ളവര്‍ക്കും, അവസാനവര്‍ഷ പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.പ്രായപരിധി 50 വയസ്സ്.
അപേക്ഷ ഫോറം www.ihrd.ac.in, www.cek.ac.in തുടങ്ങിയ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ :0469-2677890,8547005034.

അവസാന സെമെസ്റ്റര്‍-വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ പ്രവേശന തിയതിയില്‍ അപേക്ഷകര്‍ ഹാജരാക്കണം. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാഫീസ് ഡി.ഡി ആയോ ഓണ്‍ലൈന്‍ പെയ്‌മെന്റ് മുഖേനയോ നല്‍കാം.  താല്പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ, കടമന്‍കുളം പി. ഒ തിരുവല്ല-689583 എന്ന വിലാസത്തില്‍ ജൂണ്‍ 15 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം

Leave A Reply

Your email address will not be published.

error: Content is protected !!