ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ്

0

*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48

വയനാട് ജില്ലയില്‍ ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 479 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48 ആണ്. 700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51987 ആയി. 36379 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14708 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13431 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട 67, ബത്തേരി 59, നെന്മേനി 53, മാനന്തവാടി, മീനങ്ങാടി 51 വീതം, പനമരം 46, കല്‍പ്പറ്റ 40, അമ്പലവയല്‍ 39, മേപ്പാടി, മുട്ടില്‍ 35 വീതം, തവിഞ്ഞാല്‍ 30, കണിയാമ്പറ്റ 29, നൂല്‍പ്പുഴ 23, എടവക 22, തരിയോട് 20, പൂതാടി 18, കോട്ടത്തറ 15, തൊണ്ടര്‍നാട് 13, പടിഞ്ഞാറത്തറ 10, പുല്‍പ്പള്ളി 9, വൈത്തിരി 8, തിരുനെല്ലി, പൊഴുതന, മൂപ്പൈനാട് ഏഴ് വീതം, മുള്ളന്‍കൊല്ലി 5, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍ നിന്നും, മഹാരാഷ്ട്രയില്‍ നിന്നും വന്ന ഓരോരുത്തരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

479 പേര്‍ക്ക് രോഗമുക്തി
ബത്തേരി, കല്‍പ്പറ്റ 9 വീതം, മേപ്പാടി, തവിഞ്ഞാല്‍ 6 വീതം, പുല്‍പ്പള്ളി 5, അമ്പലവയല്‍, എടവക, മാനന്തവാടി, പനമരം, തൊണ്ടര്‍നാട് നാലു വീതം, മുട്ടില്‍, മൂപ്പെനാട്, നെന്മേനി മൂന്ന് വീതം, കണിയാമ്പറ്റ, മീനങ്ങാടി, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, പൂതാടി, തിരുനെല്ലി, വെങ്ങപ്പള്ളി രണ്ട് വീതം, വെള്ളമുണ്ട, തരിയോട്, പൊഴുതന, നൂല്‍പ്പുഴ, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, കാസര്‍കോട്, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 394 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

2341 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.05.21) പുതുതായി നിരീക്ഷണത്തിലായത് 2341 പേരാണ്. 2267 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35380 പേര്‍. ഇന്ന് പുതുതായി 178 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2895 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 417023 സാമ്പിളുകളില്‍ 412723 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 360736 നെഗറ്റീവും 51987 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!