ജില്ലയിലെ ആദിവാസി കോളനികളില്‍ കൊവിഡ് വ്യാപനം രൂക്ഷം.ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയില്‍ 30ലേറെ പേര്‍ക്ക് കോവിഡ് പോസ്റ്റീവ്. ആദിവാസി വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന ആവശ്യമുയരുന്നു.
സമീപത്തെ കോളനികളിലും സ്ഥിതി വ്യത്യസ്തമല്ല ,വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് ആദിവാസിവിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന ആവശ്യപെട്ട് സുല്‍ത്താന്‍ബത്തേരി ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചു.കോളനിക്കളില്‍ കൃത്യമായ ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഇല്ലാത്തത് രോഗത്തിന്റെ വ്യാപനം കൂട്ടുന്നു. രോഗ ലക്ഷണങ്ങളോടെ നിരവധി പേര്‍ ഇനിയും കോളനികളില്‍ഉണ്ടെന്നാണ് കോളനികള്‍ സന്ദര്‍ശിച്ച ആര്‍ആര്‍ടി അംഗങ്ങള്‍ പറയുന്നത്