മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനി തീരത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മദ്യം തേടി എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍.കര്‍ണാടകയില്‍ രാവിലെ 6 മുതല്‍ 11 മണി വരെ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതോടെയാണ് മദ്യം തേടി ആളുകള്‍ എത്തുന്നത്.തോണി, കൊട്ടതോണി സര്‍വീസുകള്‍ നിരോധിച്ചിട്ടും നദിയിലെ വെള്ളം കുറഞ്ഞ പ്രദേശത്ത് കൂടെ നടന്ന് പോയി മദ്യം വാങ്ങുന്നവരും നിരവധി പേരാണ്.
രാവിലെ മുതല്‍ വൈകിട്ട് വരെ അതിര്‍ത്തി മേഖലയില്‍ പോലീസ് കാവലുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചാണ് മദ്യവില്‍പന. സന്ധ്യമയങ്ങുന്നതോടെ കര്‍ണാടകയിലെ മച്ചൂരില്‍ നിന്നും കെയ്‌സ് കണക്കിന് മദ്യമാണ് ഏജന്റുമാര്‍ എത്തിക്കുന്നത്.പോലീസുകാര്‍ പോയതിന് ശേഷമാണ് ഇവരുടെ മദ്യവില്‍പന. കഴിഞ്ഞ ദിവസം കബനി തീരത്ത് കൂടെ കടത്തുകയായിരുന്ന 45 ഓളം പാക്കറ്റ് കര്‍ണാടക മദ്യം കടത്തിയ ആളെ നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചിരുന്നു. അടിയന്തരമായി അതിര്‍ത്തി മേഖലയില്‍ പരിശോധന ശക്തമാക്കണമെന്നും ആദിവാസി കോളനികള്‍ ഉള്‍പ്പടെ രോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പുറമേ നിന്ന് മദ്യം തേടി എത്തുന്നവരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്നും ആവശ്യം.