വേനല്‍മഴ ഉണര്‍വ് നല്‍കുമെന്ന് കാര്‍ഷിക വിദഗ്ധര്‍

0

വേനല്‍മഴ പലയിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കഴിഞ്ഞ 50 വര്‍ഷമായി ലഭിക്കുന്നതില്‍ മികച്ച വേനല്‍ മഴയാണ് ഇത്തവണ ലഭിച്ചതെന്നും ഇത് വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ ഉണര്‍വുണ്ടാക്കുമെന്നുമാണ് കാര്‍ഷിക വിദഗ്ധരുടെ ഉള്‍പ്പെടെ അഭിപ്രായം.വേനല്‍മഴ കാര്‍ഷിക മേഖലയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന് വയനാട് അമ്പലവയല്‍ പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാര്‍ഷിക കാലാവസ്ഥ വിഭാഗം അസി.പ്രെഫസര്‍ ഡോ. സജീഷ് പറഞ്ഞു.

സംസ്ഥാനത്ത് വേനല്‍ മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ഇപ്പോള്‍ വയനാട്ടില്‍ ലഭിച്ച വേനല്‍ മഴ വയനാടന്‍ കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തലിലും പ്രതീക്ഷയിലുമാണ് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍.കഴിഞ്ഞ 50 വര്‍ഷത്തെ മികച്ച വേനല്‍മഴയാണ് ഇത്തവണ ലഭിച്ചത്. .അമ്പലത്തിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സ്ഥാപിച്ച മഴ മാപിനിയില്‍ നിന്നാണ് മഴയുടെ ഗുണകരമായ പെയ്ത്തിനെ കണ്ടെത്തിയത്. വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ മഴയളവുകള്‍ ക്രോഡീകരിച്ചാണ് അതിവര്‍ഷ സാധ്യത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മുന്‍കൂട്ടി മാറ്റി ജില്ലാ ഭരണകൂടം അപകടങ്ങളെ ഒഴിവാക്കിയിരുന്നത്. അമ്പലവയല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക പ്രവൃത്തികള്‍ ഉള്‍പ്പടെ തീരുമാനിക്കാന്‍ ഈ മഴ കണക്കുകള്‍ വയനാടന്‍ കര്‍ഷകന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!