സ്നേഹത്തിന്റെ ചോറ്റു പൊതിയുമായി  കോണ്‍ഗ്രസ്  നെന്മേനി മണ്ഡലം കമ്മറ്റി

0

ലോക്ക് ഡൗണ്‍ സമയത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും  രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും സ്നേഹത്തിന്റെ ചോറ്റു പൊതിയുമായി കോണ്‍ഗ്രസ്  നെന്മേനി മണ്ഡലം കമ്മറ്റി.ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ എല്ലാ ദിവസവും നെന്മേനി മണ്ഡലത്തില്‍ ഇത്തരത്തില്‍ ഭക്ഷണം വിതണം ചെയ്യും.പരിപാടിയുടെ ഉദ്ഘാടനം ചുള്ളിയോട് വ്യാപാരഭവനില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഷീല പുഞ്ചവയല്‍, റ്റിജി ചെറുതോട്ടില്‍, സി റ്റി ചന്ദ്രന്‍, ജയ മുരളി, കെ കെ പോള്‍സണ്‍, രാജേഷ് നമ്പിച്ചാന്‍കുടി,സുമേഷ് കോളിയാടി, ജി്ത്തുമാടക്കര, ജിനു കോളിയാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!