മാനന്തവാടിയില്‍ ആദിവാസികളായ കോവിഡ് രോഗികള്‍ ദുരിതത്തിലായി
മാനന്തവാടി വരടിമൂല കോളനിയില്‍ നിന്നും രോഗം സ്ഥിരീകരിച്ച ആദിവാസികള്‍ അടിസ്ഥാന സൗകര്യം പോലുമില്ലാതെ നിരീക്ഷണ കേന്ദ്രത്തില്‍ ദുരിതത്തിലായതായാണ് പരാതി.കിടന്നുറങ്ങാന്‍ പായ പോലും നല്‍കിയില്ലെന്നും പരാതി.നഗരസഭയുടെ ചെറ്റപ്പാലത്തെ ഡൊമിസലറി കെയര്‍ സെന്ററില്‍ എത്തിച്ച രോഗികളാണ് ദുരിതത്തിലായത്. രോഗികള്‍ക്ക് ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മുനിസിപ്പാലിറ്റി അവഗണിച്ചതായാണ് പരാതി. എന്നാല്‍ 65 പേര്‍ക്കുള്ള താമസ സൗകര്യമാണുണ്ടായിരുന്നതും ധാരാളം രോഗികള്‍ ഒരുമിച്ച് വന്നതാണ് താല്‍ക്കാലിക ബുദ്ധിമുട്ടുണ്ടാക്കിയതെന്നും നഗരസഭ വ്യക്തമാക്കി.